രാജി വെയ്ക്കണമായിരുന്നു; ബിഷപ്പ് ഫ്രാങ്കോയെ തള്ളി ലത്തീൻ സഭയും

webtech_news18 , News18 India
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ സഭ. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലാണ് ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. വ്യക്തിപരമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം സഭയ്ക്കെതിരെയുള്ളതാണെന്ന ബിഷപ്പിന്‍റെ വാദം ശരിയല്ലെന്ന് കെ ആർ എൽ സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.'കന്യാസ്ത്രീക്കെതിരെ ആ വാക്ക് പറയരുതായിരുന്നു; അത് തെറ്റായി പോയി'


ബിഷപ്പ് ഫ്രാങ്കോ നേരത്തെ തന്നെ രാജി വെയ്ക്കേണ്ടതായിരുന്നു. സഭാപിതാവെന്ന നിലയിൽ അദ്ദേഹം ഉയർത്തിപ്പിടിക്കേണ്ട ധാർമികമൂല്യവും നീതിബോധവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതാകട്ടെ തികച്ചും വ്യക്തിപരമായ ആരോപണങ്ങളാണ്. ഇത്തരത്തിൽ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ ഉന്നതസ്ഥാനീയർ പുലർത്തേണ്ട ധാർമിക നടപടികളാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്.ബിഷപ്പ് ഫ്രാങ്കോയ്ക്ക് സംരക്ഷണ കവചമൊരുക്കി ജലന്ധർ രൂപതഇക്കാര്യത്തിൽ താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് സഭയുടെ ദർശനങ്ങൾക്കും പഠനങ്ങൾക്കും എതിരാണ്. സഭാവിശ്വാസികൾക്ക് അപമാനവും ഇടർച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ആരോപണമുയർന്നപ്പോൾ തന്നെ ബിഷപ്പ് ഫ്രാങ്കോ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കിൽ ഫ്രാങ്കോ ചിലപ്പോൾ സമൂഹത്തിൽ അംഗീകരിക്കപ്പെടുമായിരുന്നു എന്നും വാർത്താക്കുറിപ്പ് പറയുന്നു.
>

Trending Now