'ശശി'യെ കുറിച്ച് അവരൊക്കെ എന്ത് പറഞ്ഞു?

webtech_news18
സീതാറാം യച്ചൂരി (സി.പി.എം ജനറല്‍ സെക്രട്ടറി)പികെ ശശിക്ക് എതിരെ ഡിവൈഎഫ്ഐ വനിത നേതാവ് നല്‍കിയ പരാതി ലഭിച്ചു. പരാതി സിപിഎം അന്വേഷിക്കും. അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കാന്‍ അവൈലബിള്‍ പോളിറ്റ് ബ്യുറോ നിര്‍ദ്ദേശിച്ചു. ബൃന്ദ കാരാട്ടിന് പരാതി നല്‍കിയതിനെ ക്കുറിച്ച് അറിയില്ല.


കോടിയേരി ബാലകൃഷ്ണന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി)പികെ ശശിക്കെതിരായ പീഡന പരാതി മൂന്നാഴ്ച മുന്‍പ് പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. പരാതിയില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട ആവശ്യമില്ല. പൊലീസിന് പരാതി കൈമാറേണ്ട കാര്യവും പാര്‍ട്ടിക്കില്ല. പൊലീസ് നടപടിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ പരാതി പൊലീസിനായിരുന്നു നല്‍കേണ്ടിയിരുന്നത്. മൂന്നാഴ്ച മുമ്ബ് പാര്‍ട്ടി നടപടികളുമായി മുന്നോട്ടു പോകുന്ന വിഷയത്തെക്കുറിച്ച് ഇപ്പോഴാണല്ലോ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചത്.പ്രകാശ് കാരാട്ട് ( സി.പി.എം പി.ബി അംഗം)പരാതിയെ കുറിച്ച് അറിയില്ല.വി.എസ് അച്യുതാനന്ദന്‍ (ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍)ആരോപണത്തെക്കുറിച്ച് പഠിച്ച ശേഷം ശരിയായ നിലയില്‍ കൈകാര്യം ചെയ്യും. സ്ത്രീകളുടെ കാര്യമായതിനാല്‍ ശരിയായി പഠിച്ച ശേഷം മാത്രമെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകൂ. പരാതി കിട്ടിയ തീയതിയും മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും പൊരുത്തമുണ്ടോയെന്ന് പരിശോധിച്ച് ശരിയായ നിലയില്‍ തന്നെ കൈകാര്യം ചെയ്യും.

ഇ.പി ജയരാജന്‍ (മന്ത്രി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം)പി കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണ പരാതി സര്‍ക്കാരിന്റെ മുന്നിലുള്ള വിഷയമല്ല. അത് പാര്‍ട്ടിക്കാര്യമാണ്. പാര്‍ട്ടി തന്നെ കൈകാര്യം ചെയ്യും. വിഷയത്തില്‍ താന്‍ അഭിപ്രായം പറയില്ല. ഇതേക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിയോട് തന്നെ ചോദിക്കണം.എം.സി ജോസഫൈന്‍ (വനിതാ കമ്മീഷന്‍ അധ്യക്ഷ)നിങ്ങള്‍ ഇപ്പോള്‍ ഉന്നയിച്ച ആരോപണത്തിന് പരാതി കിട്ടിയിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടെതായ നടപടികള്‍ ക്രമങ്ങളുണ്ട്. പാര്‍ട്ടിയുടെതായ നടപടി ക്രമങ്ങള്‍ ഉണ്ടാവും ഇക്കാര്യത്തില്‍. ഇത് പുതുമയുള്ള കാര്യമല്ല, പാര്‍ട്ടി ഉണ്ടായ കാലഘട്ടം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. മനുഷ്യനാണല്ലോ പല തെറ്റുകളും പറ്റുന്നുണ്ട്.രമേശ് ചെന്നിത്തല (പ്രതിപക്ഷനേതാവ്)പി.കെ ശശിക്കെതിരായ പീഡന പരാതി പൊലീസിന് കൈമാറണം. പാര്‍ട്ടിയല്ല, പൊലീസാണ് അന്വേഷണം നടത്തേണ്ടത്. എം. വിന്‍സെന്റിനെതിരെ ആരോപണം വന്നപ്പോള്‍ ഇങ്ങനെയല്ലല്ലോ കൈകാര്യം ചെയ്തത്. സി.പി.എം ഇരട്ടത്താപ്പ് സ്വീകരിക്കരുത്.ഉമ്മന്‍ ചാണ്ടി (കോണ്‍ഗ്രസ് നേതാവ്)സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ശക്തമായി സംസാരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ആ നിലപാടുകളിലുള്ള ആത്മാര്‍ത്ഥത തെളിയിക്കാനുള്ള ഉരകല്ലാണ് ഈ സംഭവം. നിയമം നിയമത്തിന്റെ വഴിക്കാണോ പാര്‍ട്ടിയുടെ വഴിക്കാണോ പോകുക എന്നാണ് ഇനി അറിയാനുള്ളത്.

കെ. മുരളീധരന്‍ എം.എല്‍.എ (കോണ്‍ഗ്രസ്)ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി പൂഴ്ത്തി വച്ചതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെതിരെ പൊലീസ് കേസെടുക്കണം.
തന്റെ ഭരണകാലത്ത് സ്ത്രീകള്‍ സുരക്ഷിതരായിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എക്കെതിരെ വനിതാ നേതാവ് പരാതി നല്‍കി മൂന്നാഴ്ചയായിട്ടും നടപടിയെടുക്കാനായില്ല.പി.എസ് ശ്രീധരന്‍ പിള്ള (ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍)പരാതി പോലീസിന് കൈമാറാതെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം ജില്ലാ- സംസ്ഥാന നേതാക്കള്‍, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കേസെടുക്കണം. പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം പോലീസിന് കൈമാറണമെന്നിരിക്കെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.വി. മുരളീധരന്‍ എം.പി, (ബി.ജെ.പി)കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണം. സ്വമേധയാ കേസെടുക്കേണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെതന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ കേസില്‍ മാത്രമല്ല, ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയിലും സംസ്ഥാന വനിതാ കമ്മീഷന്‍ ഫലപ്രദമായ ഒരു ഇടപെടല്‍ നടത്തുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.കെ സുരേന്ദ്രന്‍ (ബി.ജെ.പി )പരാതി എന്തുകൊണ്ടാണ് പൊലീസിന് കൈമാറത്തതെന്ന് ബൃന്ദാ കാരാട്ടും കേന്ദ്ര നേതൃത്വവും വ്യക്തമാക്കണം. പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.
>

Trending Now