ഫ്രാങ്കോ എത്ര കൊമ്പത്തെ ആളാണെങ്കിലും നിയമപരമായ നടപടിയെടുക്കണമെന്ന് മേജർ രവി

webtech_news18 , News18 India
കൊച്ചി: കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമാ സംവിധായകൻ മേജർ രവിയും. ഫ്രാങ്കോ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ടെങ്കിൽ അതിൽ നിയമപരമായ നടപടി എടുക്കേണ്ടതാണെന്ന് മേജർ രവി മാധ്യമങ്ങളോട് പറഞ്ഞു. ഇതുപോലുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ബലം പിടിച്ചുകൊണ്ട് പിന്തുണയ്ക്കാൻ പറ്റില്ല. സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാവിധ പിന്തുണയുമായാണ് താനെത്തിയിരിക്കുന്നതെന്നും മേജർ രവി വ്യക്തമാക്കി.സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾ


ഇവിടെ നടക്കുന്നത് ധാർമികമായിട്ടുള്ള സമരമാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസിൽ അറസ്റ്റ് വൈകുമ്പോൾ സമരം ചെയ്യുന്ന സ്ത്രീസമൂഹത്തെ പിന്തുണയ്ക്കാൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ട്. പരാതി കൊടുത്തെങ്കിലും പരാതിയിൽ അന്വേഷണം നടക്കുന്നതല്ലാതെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതുപോലുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ബലം പിടിച്ചുകൊണ്ട് പിന്തുണയ്ക്കാൻ പറ്റില്ല. ഇതുപോലെ ഒരു ആരോപണത്തിന്‍റെ പുറത്താണ് ദിലീപിനെയും അറസ്റ്റ് ചെയ്തതെന്നും അന്ന് 'അമ്മ'യുടെ അന്വേഷണം കഴിഞ്ഞിട്ട് മതി നടപടിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മേജർ രവി പറഞ്ഞു.ബിഷപ്പിനെതിരായ കന്യാസ്ത്രികളുടെ സമരം നാലാംദിവസത്തിലേക്ക്സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാവിധ പിന്തുണയുമായാണ് ഞാനും എന്‍റെ ഗ്രൂപ്പും ഇവിടെ എത്തിയിരിക്കുന്നതെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പൊതുസമൂഹം പിന്തുണ നൽകണമെന്നും മേജർ രവി അഭ്യർത്ഥിച്ചു. ബിഷപ്പിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീപാർട്ടികളെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്യുന്നവരെ മാറ്റിനിർത്തണം. പത്തുവോട്ടിനു വേണ്ടി രാഷ്ട്രീയപാർട്ടികൾ കുറ്റവാളികളെ രക്ഷിക്കുമ്പോൾ അവർക്ക് ആയിരത്തോളം വോട്ടുകളാണ് അവർക്ക് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.പൊതുസമൂഹം ഈ സമരത്തെ പിന്തുണയ്ക്കണം. കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചേ പറ്റൂ. ഫ്രാങ്കോ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ടെങ്കിൽ അതിൽ നിയമപരമായ നടപടി എടുക്കേണ്ടതാണ്. അത് നിയമപരമായി പോകണം. അഭയ കേസും ഇങ്ങനെ തന്നെ ആയിരുന്നല്ലോയെന്നും 26 വർഷമായിട്ടും ഒന്നും നടന്നില്ലായെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം കാര്യങ്ങൾ ഇനിയും സമൂഹം വെച്ചു പൊറുപ്പിക്കാൻ പാടുള്ളതല്ലെന്നും മേജർ രവി പറഞ്ഞു.
>

Trending Now