പിറന്നാള്‍ ദിനം ദുരിതബാധിതര്‍ക്കൊപ്പമാക്കി മമ്മൂട്ടി

webtech_news18 , News18 India
കൊച്ചി : പിറന്നാള്‍ ദിനത്തില്‍ പ്രളയദുരിത ബാധിതരെ സന്ദര്‍ശിച്ച് മമ്മൂട്ടി. പ്രളയബാധിത മേഖലയായ പറവൂരില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നിര്‍മ്മിച്ച് നല്‍കിയ വീട് സന്ദര്‍ശിക്കാനെത്തിയ താരം ദുരന്തത്തിനിരയായവര്‍ക്കൊപ്പം കുറച്ച് സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. വി ഡി സതീശന്‍ എംഎല്‍എയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.താരത്തിന്റെ ജന്‍മദിനത്തില്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായെത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മമ്മൂക്ക എന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഗുരുവിന് പിറന്നാള്‍ ആശംസകളെന്ന് ജയസൂര്യയും മറക്കാത്ത അഭിനയശൈലിയെന്ന് അജുവര്‍ഗീസും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിവിന്‍ പോളി,റായ് ലക്ഷ്മി എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

തന്റെ പുതിയ ചിത്രമായ രാജ 2വിനായി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ ധൈര്യവും ആത്മസമര്‍പ്പണവും കാണുമ്പോള്‍ സല്യൂട്ട് ചെയ്ത് പോകുന്നു എന്നാണ് സംവിധായകന്‍ വൈശാഖിന്റെ വാക്കുകള്‍.കാലം മറക്കാത്ത അഭിനയശൈലിയിലൂടെ ജനമനസില്‍ നേടിയ ഇടമാണ് ഇന്നും മമ്മൂട്ടി എന്ന താരത്തിന്റെ കരുത്തെന്നും ഏത് കഥാപാത്രങ്ങളും ആ അഭിനയത്തികവില്‍ ഭദ്രമാണെന്നും വൈശാഖ് പറയുന്നു.'കേക്ക് വേണോ?' അര്‍ദ്ധരാത്രിയില്‍ മമ്മൂട്ടിയെ ഞെട്ടിച്ച് ആരാധകര്‍; ആരാധകരെ ഞെട്ടിച്ച് താരംഅറുപത്തിയേഴാം വയസിലേക്ക് കടക്കുന്ന താരത്തിന് പിറന്നാള്‍ ആശംസകളുമായി ആദ്യമെത്തിയത് ആരാധകരായിരുന്നു. അര്‍ദ്ധ രാത്രിയോടെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുന്നിലെത്തിയ ആരാധകരെ കേക്ക് നല്‍കിയാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ചേര്‍ന്ന് ഞെട്ടിച്ചത്.
>

Trending Now