പുതുപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകൾ ഇറങ്ങി

webtech_news18 , News18 India
പുതുപ്പാടി: കോഴിക്കോട് ജില്ലയിലെ പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും സായുധരായ മാവോയിസ്റ്റുകള്‍ എത്തി. മട്ടിക്കുന്ന് പരപ്പന്‍പാറ പുളിക്കത്തടത്തില്‍ സ്‌കറിയയുടെ വീട്ടിലാണ് നാലംഗ മാവോയിസ്റ്റുകള്‍ എത്തിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ എത്തിയ സംഘം സ്‌കറിയയുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയും അരി ഉള്‍പ്പെടെയുള്ളവ വാങ്ങിയെടുക്കുകയും ചെയ്തു. തുടർന്ന് രാത്രി പത്തരയോടെയാണ് മടങ്ങിയത്.വിവരം പൊലീസില്‍ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് വിവരം താമരശ്ശേരി പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ യുഎപിഎ നിയമപ്രകാരം പൊലീസ് കേസെടുത്തു. നേരത്തെയും സ്‌കറിയയുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.
>

Trending Now