പിസിക്കെതിരെ കേസെടുത്തേക്കും; ദൃശ്യങ്ങൾ പരിശോധിക്കാൻ നിർദേശം നൽകി

webtech_news18 , News18 India
തിരുവനന്തപുരം: കന്യാസ്ത്രീയ അധിക്ഷേപിച്ച സംഭവത്തിൽ പിസി ജോർജ് എംഎൽഎക്കെതിരെ കേസ് എടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. കന്യാസ്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച പിസി ജോർജിന്‍റെ വാർത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി നിർദേശം നൽകി. ബിഷപ്പിനെതിരായ പരാതി അന്വേഷിക്കുന്ന സംഘത്തിനാണ് ഡിജിപി നിർദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.പിസി ജോർജ് അപമാനമാണെന്ന് രേഖ ശർമ്മ


പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്ത് വന്നു. കന്യാസ്ത്രീകൾക്ക് എതിരെ മോശം പരാമർശം നടത്തിയതിന് പിസി ജോർജിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിത കമ്മീഷൻ വ്യക്തമാക്കി. സ്ത്രീത്വത്തിന് അപമാനമുണ്ടാക്കുന്ന നാണംകെട്ട പരാമർശമാണ് പിസി ജോർജ് നടത്തിയതെന്നും ഡിജിപിക്ക് കത്തയക്കുമെന്നും അവർ പറഞ്ഞു.ജലന്ധര്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കേരള ലാത്തിൻ കാത്തലിക് അസോസിയേഷൻഅതേസമയം, പിസി ജോർജിനെതിരെ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കളും അറിയിച്ചു. ഇതിനിടെ, ഹൈക്കോടതിക്ക് മുന്നിലെ സമരപന്തലിന് മുന്നിൽ പി സി ജോർജിന്‍റെ കോലം കത്തിച്ചു.
>

Trending Now