എംബിബിഎസ്, ബിഡിഎസ് സ്പോട്ട് അഡ്മിഷൻ ഇന്ന് പുനരാരംഭിക്കും

webtech_news18 , News18 India
തിരുവനന്തപുരം: കോടതിവിധിയെ തുടർന്ന് നിർത്തിവെച്ച സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് സ്പോട്ട് അഡ്മിഷൻ ഇന്ന് വീണ്ടും ആരംഭിക്കും. 71 എംബിബിഎസ് സീറ്റുകളിൽ മാത്രമ‌ാണ് സ്പോട്ട് അഡ്മിഷനിൽ പ്രവേശനം നൽകുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ സ്പോട്ട് അഡ്മിഷനിൽ 94 സീറ്റുകളിലെ പ്രവേശനത്തിന് പ്രവേശന കമ്മീഷണർ അംഗീകാരം നൽകിയിരുന്നു.അതേസമയം, നാല‌് സ്വാശ്രയ കോളേജുകളിലെ എംബിബിഎസ‌് പ്രവേശനം സുപ്രീംകോടതി സ‌്റ്റേ ദീർഘിപ്പിച്ചതിനാൽ ഇപ്പോൾ നടക്കില്ല.


തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പഴയ ഓഡിറ്റോറിയത്തിൽ തന്നെയാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. തർക്കമില്ലാത്ത സീറ്റുകളിൽ പ്രവേശന നടപടികൾ 10നകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. വിശദ വിജ‌്ഞാപനം എൻട്രൻസ് കമ്മീഷണറുടെ വെബ‌് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
>

Trending Now