യുവതി പരാതി നല്‍കിയാല്‍ രക്ഷാവലയം തീര്‍ക്കും; വിശദീകരണവുമായി വനിതാ കമ്മീഷന്‍

webtech_news18
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശക്കെതിരെ ആരോപണം ഉന്നയിച്ച യുവതി രാഷ്ട്രീയമായും സംഘടനാപരമായും പ്രശ്‌നപരിഹാരം ഉദ്ദേശിക്കുന്നതുകൊണ്ടാകാം സംഘടനാ നേതാക്കളെ സമീപിച്ചതെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍.പ്രശ്‌നപരിഹാരത്തിന് നിയമസംവിധാനത്തെ സമീപിച്ചാല്‍ വനിതാകമ്മിഷന്‍ രക്ഷാവലയം തീര്‍ക്കും. അക്കാര്യത്തില്‍ രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക പരിഗണനകളൊന്നും ഉണ്ടാകില്ലെന്നും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്നും ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


 തെറ്റുകളുണ്ടാകുന്നത് മാനുഷികമാണെന്ന് പറഞ്ഞത് സംഭവത്തെ ലഘൂകരിക്കാനല്ല. ഏത് വ്യക്തിയും നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുവേണം സമൂഹത്തില്‍ പെരുമാറാനെന്നും ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് ബുധനാഴ്ച ജോസഫൈന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനത്തനിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി അവര്‍ വീണ്ടും രംഗത്തെത്തിയത്.  
>

Trending Now