കടകംപള്ളി വിദേശത്തേക്ക്; സന്ദര്‍ശിക്കുന്നത് ജപ്പാനും സിംഗപ്പൂരും ചൈനയും

webtech_news18
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിദേശത്തേക്ക് പോകുന്നു. മന്ത്രിയുടെ വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് കടകംപള്ളിയുടെ സന്ദര്‍ശനം.


ഈമാസം 20ന് ടോക്യോവില്‍ നടക്കുന്ന ടൂറിസം എക്‌സ്‌പോയിലും മന്ത്രി പങ്കെടുക്കും. അടുത്തമാസം 17ന് സിംഗപ്പൂര്‍ സന്ദര്‍ശിക്കും. ചൈന സന്ദര്‍ശനം നവംബര്‍ 16 മുതലാണ്. രാജ്യാന്തര ട്രാവല്‍മാര്‍ട്ടിലും മന്ത്രി പങ്കെടുക്കും 
>

Trending Now