കന്യാസ്ത്രീകൾ നടത്തിയ ഗൂഢാലോചന മിഷണറീസ് ഓഫ് ജീസസ് അന്വേഷിക്കും

webtech_news18
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെയും എം.ജെ സന്ന്യാസ സഭയുടെ മദർ ജനറാളിനെതിരെയും ആറ് കന്യാസ്ത്രീകൾ നടത്തിയ ഗൂഢാലോചന പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കന്യാസ്ത്രീകൾ സന്ന്യാസസഭയ്ക്കെതിരെ നടത്തുന്ന നുണപ്രചരണങ്ങളെ അപലപിക്കുന്നതായി മിഷണറീസ് ഓഫ് ജീസസ് പത്രകുറിപ്പിൽ അറിയിച്ചു. കന്യാസ്ത്രീകൾ നടത്തുന്ന നുണപ്രചരണങ്ങൾക്ക് പിന്നിൽ അതീവ ഗൌരവതരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കർദിനാളിനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ച ഒരു സംഘടനയുടെ നേതാവ്, ഈ കന്യാസ്ത്രീകൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു.'കന്യാസ്ത്രീക്കെതിരെ ആ വാക്ക് പറയരുതായിരുന്നു; അത് തെറ്റായി പോയി'


ബിഷപ്പ് ഫ്രാങ്കോയ്ക്ക് സംരക്ഷണ കവചമൊരുക്കി ജലന്ധർ രൂപതകന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തുന്ന ചില സംഘടനകൾക്ക് രഹസ്യസ്വഭാവമുണ്ട്. ഇത്തരക്കാരുമായി ഒരുകാരണവശാലും കന്യാസ്ത്രീകൾക്ക് അടുപ്പമുണ്ടാകാൻ പാടുള്ളതല്ല. ലളിത ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമ്പത്തികസഹായമാണ് കന്യാസ്ത്രീ മഠങ്ങൾക്ക് നൽകാറുള്ളത്. എന്നാൽ സമരം നയിക്കുന്ന കന്യാസ്ത്രീകളുടെ ജീവിതം കൂടുതൽ ചിലവേറിയതാണ്. സമരത്തിനുള്ള സാമ്പത്തിക സ്രോതസും പരിശോധിക്കേണ്ടതുണ്ട്. കൂടാതെ കുറവിലങ്ങാട് മഠത്തിലെത്തിയവരെയും ഇനി വരുന്ന സന്ദർശകരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കാൻവേണ്ടിയാണ് അന്വേഷണ കമ്മീഷൻ രൂപീകരിച്ചതെന്ന് മിഷണറീസ് ഓഫ് ജീസസ് വ്യക്തമാക്കി.
>

Trending Now