ബിഷപ്പിനൊപ്പം കക്ഷി ചേർന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സന്യാസിനിസമൂഹം

webtech_news18 , News18 India
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം കക്ഷി ചേർന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ബിഷപ്പിന് അനുകൂലമായി കക്ഷിചേരാൻ മിഷണറീസ് ഓഫ് ജീസസ് തീരുമാനിച്ചു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ ഉൾപ്പെടുന്ന സന്യാസിനിസമൂഹമാണ് ഇത്. വ്യാജ ആരോപണത്തിന്‍റെ പേരിൽ സഭയയെയും ബിഷപ്പിനെയും പീഡിപ്പിക്കാൻ കന്യാസ്ത്രീ ശ്രമിക്കുന്നെന്നാണ് ഇവർ ആരോപിക്കുന്നത്.കന്യാസ്ത്രീയുടെ കത്ത് പുറത്ത്; 13 പ്രാവശ്യവും മിണ്ടാതിരുന്നത് ഭയം കൊണ്ട്


അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സഭാനേതൃത്വത്തിനും എതിരായ ആരോപണങ്ങൾ അക്കമിട്ട് നിരത്തി കന്യാസ്ത്രീ വത്തിക്കാൻ സ്ഥാനപതിക്ക് കത്തയച്ചു. സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമേ പരിഗണനയുള്ളൂ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴുകൻ കണ്ണുകളോടെയാണ് കന്യാസ്ത്രീകളെ നോക്കുന്നതെന്നും ബിഷപ്പിന് യുവകന്യാസ്ത്രീയുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി 2017ൽ സഭ കണ്ടെത്തിയിരുന്നെന്നും കത്തിൽ പറയുന്നു.സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾഇത്തരം നിരവധി സംഭവങ്ങൾ ഫ്രാങ്കോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവസഭയിൽ അധികാരമുള്ള പലരിൽ നിന്നും കന്യാസ്ത്രീകൾക്ക് ലൈംഗികപീഡനം ഏൽക്കേണ്ടി വരുന്നു. പക്ഷേ, ഇവർക്ക് അധികാരികളെ നേരിടാനാവാത്ത അവസ്ഥയാണ്. സഭ മൗനം തുടർന്നാൽ വിശ്വാസ്യത നഷ്ടമാകുമെന്നും കത്തിൽ പറയുന്നു.
>

Trending Now