കന്യാസ്ത്രിയുടെ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്

webtech_news18 , News18 India
ജലന്ധർ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രിയുടെ പരാതി തള്ളി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ജലന്ധർ രൂപതയ്ക്കു കീഴിലുള്ള സന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രിയും ഈ സന്യാസിനി സമൂഹത്തിലെ അംഗമാണ്.കന്യാസ്ത്രിക്ക് അധിക്ഷേപം; പിസി ജോർജ് വനിതാകമ്മീഷനു മുമ്പാകെ ഹാജരാകണം

കന്യാസ്ത്രിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു. സഭയ്ക്കെതിരെയുള്ള സംഘടിത നീക്കത്തിന്‍റെ ഭാഗമാണ് കന്യാസ്ത്രിയുടെ പരാതി.നീതി വേണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രികൾ നടത്തുന്ന സമരത്തെ അപലപിക്കുന്നുവെന്നും അതിനെ തള്ളികളയുന്നതായും മിഷറീസ് ഓഫ് ജീസസ് വ്യക്തമാക്കി.

Trending Now