വാഹനം തടയുക മാത്രമേ ചെയ്തുള്ളൂ; പ്രശ്‌നമുണ്ടാക്കിയത് ഷാഹിദയെന്ന് ഹസന്‍

webtech_news18
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗത്തിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുക മാത്രമേ ചെയ്തുള്ളൂവെന്നും പ്രശ്‌നമുണ്ടാക്കിയത് ഷാഹിദാ കമാല്‍ ആണെന്നും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.ഷാഹിദ കമാലിന്റെ വാഹനം ചീറി പാഞ്ഞുവരുകയായിരുന്നു. ആ വാഹനം തടയുക മാത്രമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തത്. പ്രശ്‌നമുണ്ടാക്കിയത് ഷാഹിദ കമാലാണെന്നും ഹസന്‍ പറഞ്ഞു.


അതേസമയം യൂത്ത് കോണ്‍ഗ്രസുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. കന്യാസ്ത്രീയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പൊലീസാണ് പിന്നീട് ഷാഹിദാ കമാലിന്റെ വാഹനം കടത്തി വിട്ടത്.കോണ്‍ഗ്രസ് നേതാവായിരുന്ന ഷാഹിദ അടുത്തിടെയാണ് സി.പി.എമ്മിലെത്തിയത്. 
>

Trending Now