ബിജെപി സ്ഥാനാര്‍ഥിത്വം : അറിയാത്ത കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍

webtech_news18 , News18 India
തൃശ്ശൂര്‍ : തന്റെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് മറ്റു കാര്യങ്ങള്‍ അറിയില്ലെന്നും ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ലാല്‍ പ്രതികരിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തു നി്ന്ന് ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ലാലിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് താരത്തിന്റെ പ്രതികരണം.


മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമോ? നടനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിവളരെ നേരത്തെ നിശ്ചയിച്ചപ്രകാരമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെ കുറിച്ച് സംസാരിക്കാനായിരുന്നു അതെന്നാണ് ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍പും മറ്റു പല പാര്‍ട്ടികളുടെയും പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും ഇതുപോലെ പലതും പുറത്തു വന്നിട്ടുണ്ടെന്ന കാര്യവും താരം ചൂണ്ടിക്കാട്ടി.
>

Trending Now