രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകള്‍ക്കൊപ്പമെന്ന് മാര്‍ കൂറിലോസ്

webtech_news18
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയിക്ക് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.രാഷ്ട്രീയത്തിലായാലും സഭകളിലായാലും എവിടെ ആയാലും ഇരകള്‍ക്ക് ഒപ്പമെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.


ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് കൂറിലോസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
>

Trending Now