നിര്‍ബന്ധപൂര്‍വം ആലിംഗനം ചെയ്തു : ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍

webtech_news18 , News18 India
കൊച്ചി : ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്.ഒരു കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പ് നിര്‍ബന്ധപൂര്‍വം ആലിംഗനം ചെയ്‌തെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പലഭാഗത്തു നിന്നും വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയാണ് പുതിയ വെളിപ്പെടുത്തലുകള്‍ എത്തുന്നത്. പലപ്പോഴും മോശമായി സ്പര്‍ശിച്ചെന്നും മഠത്തില്‍ വച്ചു കയറിപ്പിടിച്ചെന്നും ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തിരുവസ്ത്രം വരെ ഉപേക്ഷിച്ചതായും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.


ആദ്യമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞദിവസം ബിഷപ്പ് മഠത്തിലുണ്ടായിരുന്നു
 ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി ലൈംഗിക ആരേപണങ്ങള്‍ കേട്ടിരുന്നുവെങ്കിലും പരാതി നല്‍കിയ കന്യാസ്ത്രീ ഒഴികെ ആരും അത് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഇതാദ്യമായാണ് കൂടുതല്‍ പേര്‍ ബിഷപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ബിഷപ്പിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീക്കുമെന്നും സൂചനകളുണ്ട്.
>

Trending Now