വേശ്യാ പരാമര്‍ശം; പി.സിജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

webtech_news18 , News18 India
ന്യൂഡൽഹി: കന്യാസ്ത്രിയെ അധിക്ഷേപിച്ച പിസി ജോർജിനെതിരെ നടപടി കർശനമാക്കി ദേശീയ വനിതാ കമ്മീഷൻ. ദേശീയ വനിതാ കമ്മീഷനു മുമ്പിൽ പിസി ജോർജ് ഹാജരാകണം. സെപ്തംബർ 20ന് രാവിലെ 11.30ന് പിസി ജോർജ് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ഹാജരാകണം. ഡൽഹിയിലുള്ള വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.വനിതാ കമ്മീഷൻ മൂക്ക് ചെത്തുമോയെന്ന് പിസി ജോർജ്


ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രിയെ വാർത്താസമ്മേളനത്തിൽ പിസി ജോർജ് 'വേശ്യ' എന്ന് അധിക്ഷേപിച്ചിരുന്നു. കൂടാതെ, കന്യാസ്ത്രിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കൊച്ചിയിൽ സമരം നടത്തുന്ന കന്യാസ്ത്രികളെയും പിസി ജോർജ് അധിക്ഷേപിച്ചിരുന്നു. ഇത്തരത്തിൽ പരാമർശം നടത്തിയതിനാണ് വിശദീകരണം നൽകണമെന്നാണ്പിസി ജോർജ് അപമാനമാണെന്ന് രേഖ ശർമ്മകന്യാസ്ത്രീകൾക്ക് എതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ് സാമാജികർക്ക് അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അസഭ്യവർഷം നടത്തുന്നതിൽ എംഎൽഎ മിടുക്കനാണെന്നും പിസി ജോർജിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ കഴിഞ്ഞദിവസം തന്നെ വ്യകത്മാക്കിയിരുന്നു.പി.സി ജോർജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം കോടതിയിലേക്ക്വിവാദപരാമർശങ്ങൾ ആയിരുന്നു പിസി ജോർജ് കന്യാസ്ത്രിക്ക് എതിരെ നടത്തിയത്. 13 തവണ പീഡിപ്പിക്കപ്പെട്ടെന്നാണ് കന്യാസ്ത്രി പറയുന്നത്. പന്ത്രണ്ട് പ്രാവശ്യം അവർക്ക് ഒരു ദു:ഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാൽസംഗമാകുന്നതെന്നും പിസി ജോർജ് ചോദിച്ചു. കന്യാസ്ത്രി എന്നു പറഞ്ഞാൽ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാൽ അവർ കന്യാസ്ത്രിയല്ലെന്നും പി സി ജോർജ് പറഞ്ഞിരുന്നു.പീഡനത്തിനിരയായ കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോർജ്റ്റി.എയും ഡി.എയും അയച്ചു തന്നാല്‍ ഡല്‍ഹി പോകുന്നത് നോക്കാമെന്നും അല്ലങ്കില്‍ അവര്‍ കേരളത്തിലേക്ക് വരട്ടേയെന്നും പി.സി ജോര്‍ജ് പറഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലന്നും ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. 
>

Trending Now