10,000 കോടി എളുപ്പത്തില്‍ കണ്ടെത്താം; ബദല്‍ നിര്‍ദ്ദേശവുമായി സര്‍വീസ് സംഘടന

webtech_news18
തിരുവനന്തപുരം: പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പല മാര്‍ഗങ്ങളും തേടുന്നതിനിടെ 10000 കോടി കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശവുമായി ജീവനക്കാരുടെ സംഘടന.ജീവനക്കാരുടെ പെന്‍ഷന്‍പ്രായം അടിയന്തരമായി ഉയര്‍ത്തി ഏകീകരിച്ചാല്‍ പതിനായിരം കോടിരൂപ ലാഭിക്കാന്‍ കഴിയുമെന്ന ബദല്‍ നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.


നികുതി കൊള്ള; ഒരു ലിറ്റർ പെട്രോളിന് നികുതിയും കമ്മീഷനും മാത്രം 46 രൂപയോളംകേന്ദ്ര സര്‍വീസിലും ഇന്ത്യയിലെ 27 സംസ്ഥാനങ്ങളും പെന്‍ഷന്‍പ്രായം 60 ഉം 58 ഉം ആയി നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ 56 വയസാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു.
>

Trending Now