പ്രതിപക്ഷ ആവശ്യം തള്ളി; കെ.പി.എം.ജിയുമായി മുന്നോട്ടുപോകുമെന്ന് ഇ.പി ജയരാജൻ

webtech_news18
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസി ചുമതല കെ.പി.എം.ജി എന്ന കമ്പനിയെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ഉയർത്തിയ എതിർപ്പ് തള്ളി മന്ത്രി ഇ.പി ജയരാജൻ.പുനർനിർമാണ കൺസൾട്ടൻസിയായ കെ.പി.എം.ജിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. കൺസൾട്ടൻസിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടി. പത്ര വാർത്തയുടെ അടിസ്ഥാനത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇപി ജയരാജൻ പറഞ്ഞു.


നേരത്തെ കണ്‍സള്‍ട്ടസി ചുമതല നല്‍കുന്നതിനു മുമ്പ് ഈ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.മന്ത്രിസഭ തെരഞ്ഞെടുത്തിരിക്കുന്ന കെ.പിഎം.ജി എന്ന സ്ഥാപനം ഗുരുതരമായ ആരോപണങ്ങൾ നേരിടുകയാണെന്നും ഈ സാഹചര്യത്തിൽ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്നുമാണ് കത്തിലെ ആവശ്യം. കോൺഗ്രസ് നേതാവ് വി.എം സുധീരനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 
>

Trending Now