കൊച്ചിയിൽ ഉന്നതതലയോഗം; ബിഷപ്പിന് ഉടൻ നോട്ടീസ് അയയ്ക്കാൻ തീരുമാനം

webtech_news18 , News18 India
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ്പിന് നോട്ടീസ് അയയ്ക്കാൻ തീരുമാനം. കൊച്ചിയിൽ ചേരുന്ന പൊലീസ് ഉന്നതതലയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.കേരളത്തിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ആയിരിക്കും നോട്ടീസ് നൽകുക.


കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; സെക്രട്ടേറിയേറ്റിനു മുന്നിലും പ്രതിഷേധംഅതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്ന് വൈക്കം ഡി വൈ എസ് പി സുഭാഷ് പറഞ്ഞു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ച് ആയിരിക്കും മുന്നോട്ടു പോകുക. അറസ്റ്റ് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്ന് വൈക്കം ഡി വൈ എസ് പി.ബിഷപ്പ് ഫ്രാങ്കോയ്ക്ക് സംരക്ഷണ കവചമൊരുക്കി ജലന്ധർ രൂപത
>

Trending Now