കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു

webtech_news18 , News18 India
കൊല്ലം: പത്തനാപുരം മൗണ്ട് താബോർ ദയറ കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ സിഇ സൂസമ്മയുടെ മൃതദേഹം സംസ്കരിച്ചു. കന്യാസ്ത്രീ താമസിച്ചിരുന്ന കോൺവെന്‍റിൽ മൃതദേഹം രാവിലെ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൗണ്ട് താബോർ ദയറ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം.ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


ഞായറാഴ്ച ആയിരുന്നു സിസ്റ്റർ സിഇ സൂസമ്മയെ കോൺവെന്‍റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാനസിക പ്രശ്നമുണ്ടായിരുന്ന കന്യാസ്ത്രീ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂ.കോൺവെന്‍റിലെ കിണറ്റിൽ കന്യാസ്ത്രീ മരിച്ച നിലയിൽവയറ്റില്‍ നിന്ന് ലഭിച്ച ഗുളിക പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്നതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മുങ്ങിമരണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൈകളിലെ മുറിവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷമേ മരണത്തില്‍ അന്തിമ വിലയിരുത്തല്‍ സാധ്യമാകൂ.
>

Trending Now