ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; കന്യാസ്ത്രിയുടെ മൃതദേഹം നാളെ സംസ്കരിക്കും

webtech_news18 , News18 India
കൊല്ലം: പത്തനാപുരത്തെ കന്യാസ്ത്രിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമികനിഗമനം. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂ. കന്യാസ്ത്രിയുടെ മൃതദേഹം നാളെ രാവിലെ 10ന് സംസ്കരിക്കും.വയറ്റില്‍ നിന്ന് ലഭിച്ച ഗുളിക പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്നതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മുങ്ങിമരണമാണെന്നും സ്ഥിരീകരിച്ചു. കൈകളിലെ മുറിവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷമേ മരണത്തില്‍ അന്തിമ വിലയിരുത്തല്‍ സാധ്യമാകൂ. അന്വേഷണം മികച്ച നിലയില്‍ മുന്നോട്ട് പോകുന്നുവെന്ന് പത്തനാപുരം എസ് ഐ ജോസഫ് ലിയോ പറഞ്ഞു.


തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. പുനലൂരിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ എട്ടിന് പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്‍റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പളളി സെമിത്തേരിയില്‍ സംസ്‌കരിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎമ്മും ഐജി റാങ്കിലെ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു.
>

Trending Now