കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു

webtech_news18
കൊല്ലം: പത്തനാപുരത്ത് കോൺവെന്റിൽ കന്യാസ്ത്രീ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കന്യാസ്ത്രീയുടെ മൃതദേഹം മൗണ്ട് താബോർ ദയറ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. കന്യാസ്ത്രീയുടെത് ആത്മഹത്യ തന്നെയാണെന്ന് കോൺവെന്റ് അധികൃതർ പ്രതികരിച്ചു.പത്തനാപുരം മൗണ്ട് താബോർ ദയറ കോൺവെന്റിൽ താമസിച്ചിരുന്ന കന്യാസ്ത്രീ സിഇ സൂസമ്മയെ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിലെ കിണറ്റില്‍‌ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ മേൽനോട്ടത്തിൽ അന്വേഷണം നടത്താനും ആണ് തീരുമാനം.


കന്യാസ്ത്രീയുടെ മൃതദേഹം ഉച്ചയോടെ മൗണ്ട് താബോർ ദയറ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാനസിക പ്രശ്നമുണ്ടായിരുന്ന കന്യാസ്ത്രീ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസ്റ്റർ സിഇ സൂസമ്മയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും ആത്മഹത്യയാണെന്നും കോൺവെന്റ് അധികൃതർ പറഞ്ഞു. 
>

Trending Now