പി.സി ജോർജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം കോടതിയിലേക്ക്

webtech_news18
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ് എംഎൽഎക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം. ബിഷപ്പിൽ നിന്ന് പണം വാങ്ങിയാണ് പിസി ജോർജ് അധിക്ഷേപം നടത്തുന്നതെന്ന് കന്യാസ്ത്രീയുടെ സഹോദരി. കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല.കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ


ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണംപി സി ജോർജിന്റെ പ്രസ്താവന ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ മാനസികമായി തളർത്തിയെന്ന് കുടുംബം വ്യക്തമാക്കി. ഫ്രാങ്കോ മുളക്കലിൽ നിന്ന് പണം വാങ്ങിയാണ് പിസി ജോർജ് ഇങ്ങനെ സംസാരിക്കുന്നതെന്നും എംഎൽഎക്കെതിരെ ഉടനെ കോടതിയെ സമീപിക്കുമെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.ഗതികെട്ട് കന്യാസ്ത്രീകൾ; പീഡനത്തിനിരയായ കന്യാസ്ത്രി മാധ്യമങ്ങളെ കണ്ടേക്കുംനീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾപരാതിക്കാരിയായ കന്യാസ്ത്രീ നാളെ നടത്താനിരുന്ന വാർത്താ സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായും കുടുംബം അറിയിച്ചു. കോട്ടയം പ്രസ്ക്ലബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു കന്യാസ്ത്രീക്കെതിരായ പി സി ജോർജിന്റെ അധിക്ഷേപം. പന്ത്രണ്ട് തവണ ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്ത് വന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജോർജ് പിന്തുണയ്ക്കുകയും ചെയ്തു.
>

Trending Now