കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; സെക്രട്ടേറിയേറ്റിനു മുന്നിലും പ്രതിഷേധം

webtech_news18 , News18 India
കൊച്ചി/തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കന്യാസ്ത്രീക്ക് പിൻതുണയുമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ഇന്ന് പ്രതിഷേധം നടക്കുകയാണ്. സമരത്തിന്‍റെ അഞ്ചാംദിവസമായ ഇന്ന് കൊച്ചിയിലെ സമരവേദിയിൽ നിരവധി പ്രമുഖരാണ് എത്തുന്നത്.'കന്യാസ്ത്രീക്കെതിരെ ആ വാക്ക് പറയരുതായിരുന്നു; അത് തെറ്റായി പോയി'


മുൻ കെപിസിസി പ്രസിഡന്‍റെ വിഎം സുധീരൻ, സിസ്റ്റർ ജസ്മി തുടങ്ങി രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ നിരവധിപേർ സെക്രട്ടേറിയറ്റിനു മുമ്പിൽ നടന്ന സമരത്തിൽ പങ്കെടുത്തു. ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണം നേരിടണമെന്നും സമരം സഭയ്ക്കെതിരെയല്ലെന്നും സുധീരൻ പറഞ്ഞു.വളരെ ന്യായമായ ആവശ്യങ്ങളാണ് കന്യാസ്ത്രീകൾ ഉന്നയിക്കുന്നത്. ഈ സമരത്തെ താൻ പിന്താങ്ങുകയാണെന്നും സുധീരൻ പറഞ്ഞു. ഈ സമരം ക്രൈസ്തവസഭയ്ക്ക് എതിരായ സമരമല്ലെന്നും നീതിയും അനീതിയും തമ്മിലുള്ള നിയമവും നിയമവിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണെന്നും സുധീരൻ പറഞ്ഞു.രാജ്യത്തെ മനുഷ്യാവകാശ നിഷേധങ്ങൾക്ക് എതിരായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഹൈക്കോടതി ജംങ്ഷനിൽ നടക്കുന്ന സമരം അഞ്ചാം ദിവസത്തിലെത്തിയതോടെ കൂടുതൽ പേര്‍ പിന്തുണയുമായെത്തി. ബിജെപി നേതാക്കളായ എഎൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ ജോൺഗ്രസ് നേതാവ് അജയ് തറയിൽ, എംവി ശ്രേയാംസ് കുമാര്‍ എംഎൽഎ, സിപിഎം നേതാവ് എംഎം ലോറൻസ് തുടങ്ങിയവർ സമരപന്തലിലെത്തി. കെകെ രമയുടെ നേതൃത്വത്തിൽ പ്രകടനമായാണ് ആർഎംപി പ്രവർത്തകർ സമരപന്തലിൽ എത്തിയത്.നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. ഭീഷണി കൊണ്ട് സമരത്തിൽ നിന്നും പിൻമാറില്ലെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. കന്യാസ്ത്രീക്ക് പിന്തുണയുമായി കൂടുതൽപേർ സമരപന്തലിൽ എത്തികൊണ്ടിരിക്കുകയാണ്.
>

Trending Now