കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സാധ്യത

webtech_news18
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം കൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് കോട്ടയം എസ് പി അഭിപ്രായം ആരാഞ്ഞു. അന്വേഷണം കൈംബ്രാഞ്ചിന് വിടുന്നതിൽ എതിർപ്പില്ലന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിയുടെ നിലപാട്. രണ്ട് ദിവസത്തിനകം ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകുമെന്നാണ് സൂചന.കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ


ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണംഗതികെട്ട് കന്യാസ്ത്രീകൾ; പീഡനത്തിനിരയായ കന്യാസ്ത്രി മാധ്യമങ്ങളെ കണ്ടേക്കുംനീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസംമുതൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. സഭാസംഘടനകളുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ സത്യഗ്രഹസമരം നടക്കുന്നത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഒന്നടങ്കമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് തടിയൂരാൻ അന്വേഷണസംഘം ശ്രമിക്കുന്നത്.
>

Trending Now