കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍ ബി.ജെ.പി സംഘപരിവാര്‍ നേതാക്കള്‍

webtech_news18
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍.കന്യാസ്ത്രീകളുടെ ആവശ്യത്തിന് പിന്തുണയറിയിച്ച് ഹൈക്കോടതി ജംഗ്ഷനിലെ സമരപ്പന്തലില്‍ സംഘപരിവാര്‍ നേതാക്കളും സത്യഗ്രഹമിരുന്നു.


ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു, ബിജെപി നേതാവ് ഓ. എം. ശാലീന, ഇ.എന്‍. കുമാര്‍, അഭിഭാഷക പരിഷത്ത് സെക്രട്ടറി ടി.പി. സിന്ധു മോള്‍, മഹേശ്വരി തുടങ്ങിയവരാണ് സമപ്പന്തലിലെത്തിയത്.

സംസ്ഥാന പോലീസിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ട്, ജീവിതം വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് സമര്‍പ്പിച്ച സ്ത്രീകള്‍ക്ക്, അവരുടെ പ്രസ്ഥാന-സ്ഥാപനങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും കിട്ടാന്‍ നിരത്തിലിറങ്ങേണ്ടി വരുന്നത് കേരള സമൂഹത്തിന് അപമാനമാണെന്ന് നേതാക്കള്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്നും നേതാക്കള്‍ പ്രതികരിച്ചു.കന്യാസ്ത്രീകളുടെ സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കാനോ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനോ ഇടതു പാര്‍ട്ടികളോ കോണ്‍ഗ്രസോ തയാറാകാത്ത സാഹചര്യത്തിലാണ് സംഘപരിവാര്‍ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. 
>

Trending Now