കന്യാസ്ത്രീയുടെ കത്ത് പുറത്ത്; 13 പ്രാവശ്യവും മിണ്ടാതിരുന്നത് ഭയം കൊണ്ട്

webtech_news18 , News18 India
ന്യൂഡൽഹി: സഭയിൽ അധികാരമുള്ള പലരിൽ നിന്നും കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും ലൈംഗിക അധിക്ഷേപം ഉണ്ടാകാറുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച കത്തിലാണ് കന്യാസ്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഏഴു പേജുള്ള കത്താണ് വത്തിക്കാൻ സ്ഥാനപതിക്ക് അവർ അയച്ചിരിക്കുന്നത്. വത്തിക്കാൻ സ്ഥാനപതിയെ കൂടാതെ, ബിഷപ്പുമാർക്കും സിബിസിഐ പ്രസിഡന്‍റിനും ബിഷപ്പുമാർക്കും വിവിധ സഭ മേലധികാരികൾക്കും കത്ത് അയച്ചിട്ടുണ്ട്.

നേരത്തെ കന്യാസ്ത്രി വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിസി ജോർജിന്‍റെ വിവാദ പരാമർശങ്ങളെ തുടർന്ന് വാർത്താസമ്മേളനം വിളിച്ചിരുന്നില്ല. തുടർന്നാണ്, വത്തിക്കാൻ സ്ഥാനപതിക്കും സഭാ മേലധികാരികൾക്കും കത്ത് അയച്ചിരിക്കുന്നത്. പറയാനുള്ള മുഴുവൻ കാര്യങ്ങളും വിശദമാക്കി കൊണ്ട് ഏഴു പേജുള്ള കത്താണ് വത്തിക്കാൻ സ്ഥാനപതിക്ക് അയച്ചിരിക്കുന്നത്. 1994ൽ മിഷണറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിൽ ചേർന്നതു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കത്ത് ഒരു കന്യാസ്ത്രിയായ തനിക്ക് കോൺഗ്രിഗേഷനിൽ നിന്നും സഭയിൽ നിന്നും നീതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾലൈംഗിക അധിക്ഷേപത്തിന് ഇരയായ ഒരാളെന്ന നിലയിൽ നീതി തേടിക്കൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു കത്തയയ്ക്കുന്നതെന്നും കന്യാസ്ത്രി വ്യക്തമാക്കുന്നു. പീഡനക്കേസിലെ ഇര എന്ന നിലയിലാണ് കത്ത് അയയ്ക്കുന്നത്. കത്തോലിക്ക സഭയിൽ വൈദികർക്കും ബിഷപ്പുമാർക്കും മാത്രമേ പരിഗണനയുള്ളൂ. കന്യാസ്ത്രീകൾക്ക് യാതൊരു പരിഗണനയുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.സഭയിൽ നിന്ന് തനിക്ക് നീതി കിട്ടിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ ഉന്നതബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ട് തങ്ങളെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. കൂടാതെ, കേസ് അട്ടിമറിച്ച് മുന്നോട്ടു പോകാനുള്ള ശ്രമങ്ങളാണ് ബിഷപ്പിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.ക്രൈസ്തവസഭയിൽ അധികാരമുള്ള പലരിൽ നിന്നും കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും ലൈംഗിക അധിക്ഷേപം നേരിടേണ്ടിവരുന്നുണ്ട്. എന്നാൽ, പലർക്കും പുറത്തുപറയാനാകാത്ത സാമൂഹികസാഹചര്യമാണ് ക്രൈസ്തവസഭയിൽ നിലവിലുള്ളത്. സഭ ഇനിയും മൗനത്തിൽ തുടർന്നാൽ അത് സഭയുടെ വിശ്വാസ്യത തന്നെ തകർക്കുന്ന നിലപാടായി മാറുമെന്നും കത്തിൽ പറയുന്നു. താൻ വിളിച്ചുപറഞ്ഞ സത്യങ്ങളെ അവിശ്വാസത്തോടെയാണ് സഭ കണ്ടത്.ജലന്ധർ ബിഷപ്പിന്‍റെ കൈയിൽ നിന്ന് പിസി ജോർജ് പണം വാങ്ങിയെന്ന് കന്യാസ്ത്രിയുടെ സഹോദരൻതാൻ പരാതിപ്പെട്ടപ്പോൾ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യമാണ് സഭയിൽ നിന്ന് ഉണ്ടായത്. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് പറയാൻ തനിക്ക് ഭയവും മാനക്കേടും ഉണ്ടായിരുന്നു. സന്യാസിനി സമൂഹത്തെയും തന്‍റെ കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്ന് ഏൽക്കേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും സഭയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും കത്ത് വിശദമായി പറയുന്നു.ബിഷപ്പ് ഫ്രാങ്കോയിൽ നിന്ന് 2014 മുതൽ 2016 വരെ നേരിട്ട പീഡനങ്ങളെക്കുറിച്ചും തുടർന്ന് സഭയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതിനെക്കുറിച്ചും പിന്നീട് ആ തീരുമാനം പിൻവലിച്ചതിനെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്. ചില ബിഷപ്പുമാരുടെ നിർദ്ദേശത്തെ തുടർന്ന് കർദ്ദിനാളിന് പരാതി നൽകിയതിനെക്കുറിച്ചും കത്തിൽ വ്യക്തമാക്കുന്നു. വത്തിക്കാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എംജെ കോൺഗ്രിഗേഷനിൽ നിന്ന് 20 കന്യാസ്ത്രീകളാണ് പുറത്തുപോയത്. കന്യാസ്ത്രീകളുടെ പരാതിയിൽ നേതൃത്വം പരിഹാരം കാണുന്നില്ലെന്നതിന് ഇത് തെളിവാണെന്നും അവർ പറയുന്നു. കേസിൽ ഇതുവരെയുണ്ടായ കാര്യങ്ങളും ഭീഷണികളും പ്രലോഭനങ്ങളും കത്തിൽ കന്യാസ്ത്രി വ്യക്തമാക്കുന്നുണ്ട്. സഭ എന്തുകൊണ്ടാണ് ഇത്ര പക്ഷപാതപരമായി പെരുമാറുന്നതെന്നും അവർ ചോദിക്കുന്നു.
>

Trending Now