ജോര്‍ജിനെതിരെ പരാതിയുണ്ട്; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരം

webtech_news18
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍. ആരുടേയും പ്രേരണയിലല്ല സമരം നടത്തുന്നത്.
ഞങ്ങളുടെ സഹോദരിക്ക് നീതികിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനുപിന്നിലും ഫ്രാങ്കോ മുളയ്ക്കലിന്റെ ഇടപെടലാണെന്നും കന്യാസ്ത്രീകള്‍ തുറന്നടിച്ചു.


പി.സി ജോര്‍ജിന്റെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ അന്വേഷണസംഘത്തിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ കുറവിലങ്ങാട്ടെ മഠത്തിലെത്തിയെങ്കിലും സാധിച്ചില്ല. ഇന്ന് അസൗകര്യമുണ്ടെന്നു കന്യാസ്ത്രീ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം മടങ്ങുകയായിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള സമരം കൊച്ചിയില്‍ നാലാം ദിവസവും തുടരുകയാണ്. 
>

Trending Now