ജലന്ധർ ബിഷപ്പിന്‍റെ കൈയിൽ നിന്ന് പിസി ജോർജ് പണം വാങ്ങിയെന്ന് കന്യാസ്ത്രിയുടെ സഹോദരൻ

webtech_news18 , News18 India
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ കൈയിൽ നിന്ന് പണം വാങ്ങിയാണ് പിസി ജോർജ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കന്യാസ്ത്രിയുടെ സഹോദരൻ. ജലന്ധർ ബിഷപ്പിന്‍റെ പിആർ ഒ അടക്കമുള്ളവർ പിസി ജോർജിന്‍റെ വീട്ടിലെത്തിയെന്നും പണം കൈമാറിയെന്നും കന്യാസ്ത്രിയുടെ സഹോദരൻ ആരോപിച്ചു.അതേസമയം, കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ പിസി ജോർജ് എംഎൽഎക്കെതിരെ ഇന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തേക്കും. സംഭവത്തിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചിരുന്നു. കന്യാസ്ത്രീ ജോർജിനെതിരെ മൊഴി നൽകിയാൽ കേസെടുക്കാനാണ് അന്വേഷണസംഘത്തിന് ലഭിച്ച നിയമോപദേശം. ദേശീയ വനിതാകമ്മീഷനും ജോർജിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനിടെ, കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയതോടെ പിസി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് വെച്ചുള്ള കാമ്പയിൻ രൂപം കൊണ്ടിരിക്കുകയാണ്. സെല്ലോ ടേപ്പ് വെച്ച് വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രവും അതിനൊപ്പം വായമൂടെടാ പിസി' എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാർ എംഎൽഎയ്ക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്.
>

Trending Now