ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കന്യാസ്ത്രീകൾ; പിന്നിൽ ഡിജിപിയും ഐജിയും

webtech_news18
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഡിജിപിയും ഐജിയുമാണെന്ന് കന്യാസ്ത്രീകൾ ആരോപിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കെതിരെ ഗൂഢനീക്കം നടക്കുന്നുണ്ട്. അവരെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായും കന്യാസ്ത്രീകൾ ആരോപിച്ചു കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന വാർത്തകൾ ഡിജിപി ലോക്നാഥ് ബെഹ്‍റ തളളി. അത്തരമൊരു തീരുമാനം ഇല്ലെന്ന് ഡിജിപി പറഞ്ഞു.കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ


ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണംഅതേ സമയം കന്യാസ്ത്രീയെ അപമാനിച്ച പി.സി. ജോർജ്ജ് എംഎൽഎയ്ക്കെതിരെ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ നാളെ കോടതിയെ സമീപിക്കും. കന്യാസ്ത്രീയെ വ്യക്തിപരമായി അപമാനിക്കുകയാണ് ജോർജ്ജ് ചെയ്തത്. ഇക്കാര്യത്തിൽ വനിതാകമ്മിഷനും പരാതി നൽകുമെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. പി.സി ജോർജിനെതിരെ കോടതിയിൽ പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ കുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.നീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹൈക്കോടതി ജംഗ്ഷനിൽ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന ഉപവാസ സമരം ഇന്നും തുടരുകയാണ്.
>

Trending Now