അഞ്ചാം ദിവസത്തിലേക്ക്; നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു‌

webtech_news18
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വേണ്ടിയുള്ള പ്രതിഷേധം ശക്തമാകുന്നു. നീതി തേടിയുള്ള കന്യാസ്ത്രീകളുടെ പ്രക്ഷോഭം നാലാംദിവസത്തിലേക്ക് കടന്നതോടെ എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം നടക്കുന്ന പ്രക്ഷോഭം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി സാമൂഹിക സാംസ്കാരിക വനിതാ സംഘടനകൾ പ്രകടനമായി വഞ്ചി സ്ക്വയറിൽ എത്തി സത്യഗ്രഹം ഇരിക്കുന്ന കുറുവിലങ്ങാട്ടെ കന്യാസ്ത്രീകൾക്ക് അഭിവാദ്യം അർപ്പിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകണം; ജലന്ധർ ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയക്കും


നടപടി എടുക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണം; യെച്ചൂരിക്ക് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കത്ത്

കന്യാസ്ത്രീയുടെ കത്ത് പുറത്ത്; 13 പ്രാവശ്യവും മിണ്ടാതിരുന്നത് ഭയം കൊണ്ട്


സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾജലന്ധർ ബിഷപ്പിന്‍റെ കൈയിൽ നിന്ന് പിസി ജോർജ് പണം വാങ്ങിയെന്ന് കന്യാസ്ത്രിയുടെ സഹോദരൻപ്രശസ്തത സിനിമാ സംവിധായകൻ മേജർ രവിയുടെ സംഘമാണ് ചൊവ്വാഴ്ച ആദ്യം സമരപന്തലിലേക്ക് എത്തിയത്. മലപ്പുറത്ത് നിന്നും തൃശൂരിൽ നിന്നും പ്രത്യേക വാഹനത്തിൽ എത്തിയ വനിതാ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മേജർ രവി, അഡ്വ. തോമസ് കാച്ചപ്പിള്ളി, പ്രൊഫ. എം.പി മത്തായി, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കീഴാറ്റൂർ, പ്രൊഫ.കെ അരവിന്ദാക്ഷൻ, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, കുരുവിള മാത്യൂസ്, കെ.എം സലിംകുമാർ, കെ.എം രാമചന്ദ്രൻ, ശാരദാ മോഹൻ, ഇ.എം സതീശൻ, ജെയ്സൺ പാനിക്കുളങ്ങര, മീരാ ഭായ്, മിനി ഫിലിപ്പ് എന്നിവർ സംസാരിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച സമരപന്തലിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. സാഹിത്യ സാംസ്കാരിക ചലച്ചിത്ര നാടക രംഗത്തെ പ്രമുഖരായ പ്രൊഫ. ചന്ദ്രഹാസൻ, ആഷിക് അബു, റിമ കല്ലിങ്കൽ, കെ.എൽ മോഹനവർമ, ഡോ.കെ.എസ് രാധാകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, വിജി തമ്പി, റോജി വർഗീസ്, ജോർജ് ജോസഫ്. കെ, ജോണി മിറാന്റ, ആർ. ഗോപാലകൃഷ്ണൻ, പി.എഫ് മാത്യൂസ്, ബോണി തോമസ്, മ്യൂസ് മേരി ജോർജ്, സി.ആർ പരമേശ്വരൻ, പ്രൊഫ.എം.കെ സാനു, വിനോദ് കൃഷ്ണ, പ്രൊഫ. സി.ആർ ഓമനക്കുട്ടൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയവർ പങ്കെടുക്കും. വ്യാഴാഴ്ച വനിതാ കൂട്ടായ്മയും നടക്കും. 
>

Trending Now