ഒരുമാസത്തെ ശമ്പളം പിടിക്കും; വിമുഖതയുള്ളവർ അറിയിക്കണം

webtech_news18
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്കു സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ധനവകുപ്പ് സർക്കുലർ പുറത്തിറങ്ങി. മാസം മൂന്നു ദിവസത്തെ ശമ്പളം വീതം 10 മാസം കൊണ്ട് നൽകണം. ഇതിനു തയാറാകാത്തവർ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.ഒരു മാസത്തിൽ കുറഞ്ഞുള്ള ശമ്പളം സ്വീകരിക്കില്ല. എന്നാൽ ഇക്കാര്യം സർക്കുലറിൽ വ്യക്തമാക്കുന്നില്ല. ഇത്തരക്കാർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ആ തുക നൽകാം. ശമ്പളവിതരണച്ചുമതലയുള്ള ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫീസർമാർ മുഖേനെയാണു ശമ്പളം നൽകാനുള്ള സമ്മതം അറിയിക്കേണ്ടത്. ശമ്പളം നൽകാൻ താൽപര്യമില്ലാത്തവരും ഡിഡിഒയ്ക്കാണു പ്രസ്താവന സമർപ്പിക്കേണ്ടത്.


സംസ്ഥാനത്തിന്റെ പുനർനിർമിതിക്കായി ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്ന് സർക്കുലറിൽ പറയുന്നു. ഇതിൽ പതിനായിരം കോടി രൂപ റവന്യൂവരുമാനത്തിലൂടെ സാമഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പെൻഷൻകാരുടെ ഒരുമാസത്തെ പെൻഷനും വഴി 3800 കോടി രൂപയോളം സമാഹരിക്കാൻ കഴിയും.സർക്കുലറിലെ പ്രധാന നിർദേശങ്ങൾ
>

Trending Now