പികെ ശശിയുടെ ലൈംഗികപീഡനക്കേസിൽ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം

webtech_news18 , News18 India
കോട്ടയം: ഷൊർണൂർ എം എൽ എ പികെ ശശിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക പീഡനക്കേസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സ്ത്രീകൾക്കെതിരായ ആക്രമണത്തെക്കുറിച്ച് ശക്തമായി സംസാരിക്കുന്ന പാർട്ടിയാണ് സി പി എം എന്നും
സി പി എം നിലപാടുകളുടെ ആത്മാർത്ഥത തെളിയിക്കാനുള്ള ഉരകല്ലാണ് സംഭവമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നിയമം നിയമത്തിന്‍റെ വഴിക്കാണോ പാർട്ടിയുടെ വഴിക്കാണോ പോകുക എന്നാണ് ഇനി അറിയാനുള്ളതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.പികെ ശശിക്കെതിരെ രണ്ടാഴ്ച മുമ്പാണ് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നൽകിയത്. തുടർന്ന് അവൈലബിൾ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേകസമിതിയെ കേന്ദ്രനേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാനേതാവും അന്വേഷണസമിതിയിലുണ്ട്.
>

Trending Now