പി കെ ശശിക്കെതിരെ നടപടി അനിവാര്യമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍

webtech_news18 , News18 India
പാലക്കാട് : ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും. നടപടി അനിവാര്യമാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചതായാണ് സൂചന. പാര്‍ട്ടിയുടെ പ്രതിച്ഛായ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ നടപടിയെടുക്കാതെ മാര്‍ഗ്ഗമില്ലെന്ന നിലപാടിലാണ് സിപിഎം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്യുംസിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

എംഎല്‍എ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി മൂന്നാഴ്ച മുന്‍പാണ് വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതോടെയാണ് വിവാദം ഉയരുന്നത്. പാര്‍ട്ടി പരാതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്ന ആരോപണവുമായി പരാതിക്കാരിയും രംഗത്തെത്തിയതോടെ പ്രതിപക്ഷവും സംഭവം ഏറ്റെടുത്തു.സ്ത്രീപീഡന പരാതികൾ ഒതുക്കാൻ ശ്രമിച്ചു; പ്രതിക്കൂട്ടിലാകുന്നത് സിപിഎം
 പരാതി പൊലീസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ പാര്‍ട്ടിതലത്തില്‍ തീര്‍പ്പാക്കുമെന്ന നിലപാട് സിപിഎം സ്വീകരിച്ചതും വിവാദങ്ങള്‍ ഉയര്‍ത്തി. ഇത്തരമൊരു സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.


ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'


അതേസമയം യുവതിയുടെ പരാതി പരസ്യമാക്കിയതിന് പിന്നില്‍ പാലക്കാട്ടെ ഗ്രൂപ്പ് തര്‍ക്കവും കാരണമായെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്. അതിനാല്‍ തന്നെ പി കെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ശശിക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് പരാതിക്കാരിക്ക് പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയതായാണ് സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയം കൈകാര്യം ചെയ്ത രീതിയോടും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.


Trending Now