ലൈംഗിക പീഡന പരാതി: അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവമുണ്ടെന്ന് പി കെ ശശി

webtech_news18 , News18 India
പാലക്കാട് : ഏത് വിധത്തിലുള്ള അന്വേഷണവും നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവവും കരുത്തും തനിക്കുണ്ടെന്ന് പി കെ ശശി എംഎല്‍എ.സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദ കാരാട്ട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ അത് പാര്‍ട്ടി രീതിയില്‍ തന്നെ കൈകാര്യം ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ട്. അക്കാര്യത്തില്‍ സ്വകാര്യത സൂക്ഷിക്കാറില്ല. താന്‍ ഇതുവരെ തെറ്റായ രീതിയില്‍ സഞ്ചരിച്ചിട്ടില്ല.അങ്ങനെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി അന്വേഷിക്കും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. പാര്‍ട്ടി തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.പി.കെ. ശശി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധംചെര്‍പ്പുളശേരിയില്‍ സ്വകാര്യ ബസ് ഉടമകള്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയാണ് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന മുന്‍നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് ശശിയുടെ പ്രതികരണം. തനിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നുണ്ട് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും ഇതില്‍ ആരോടും പരിഭവമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
>

Trending Now