ബി.ജെ.പി സമരത്തിന്; ഭരണം നടത്തുന്നത് ചീഫ് സെക്രട്ടറിയെന്ന് പി.എസ് ശ്രീധരൻപിള്ള

webtech_news18
ദുരിതാശ്വാസ രംഗത്ത് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക്. ഈ മാസം 14 ന് സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നേതാക്കൾ സമരം നടത്തും. ജില്ലാ തലത്തിൽ 17നും പ്രളയബാധിത മേഖലകളിൽ 18 മുതൽ 25 വരെയും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഒ. രാജഗോപാൽ, സി.കെ പത്മനാഭൻ, പി.എസ് ശ്രീധരൻപിള്ള, പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിത മേഖലകളിൽ സന്ദർശനം നടത്തുംസംസ്ഥാനത്ത് ഭരണമെന്നത് അനുഭവപ്പെടുന്നില്ല. ചീഫ് സെക്രട്ടറിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഭരണച്ചുമതല ആർക്കാണെന്ന് വ്യക്തമല്ല. രാജ്യത്തെ വൻകിട കോർപറേറ്റ് കമ്പനികൾ രണ്ട് ശതമാനം സി.എസ്.ആർ തുക നല്കാൻ കേന്ദ്രം നിർദ്ദേശം നലകിയിട്ടും സംസ്ഥാന സർക്കാർ താത്പര്യം കാണിച്ചിട്ടില്ല. കുട്ടനാട്ടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പട്ടാളത്തെ ഏൽപ്പിക്കണം. കുട്ടനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്.


കോൺഗ്രസ് പ്രളയകാലത്ത് വാർത്താ സമ്മേളനം മാത്രമാണ് നടത്തിയത്. എന്നാൽ ബി ജെ പി പ്രവർത്തകർ മുന്നിൽ നിന്നും പ്രവർത്തിച്ചു. മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഇവരെയും അവഗണിച്ചു. ബി ജെ പി യിലേക്ക് വരാൻ തയ്യാറായവർ വിവിധ പാർട്ടികളിലുണ്ട്. ഇപ്പോഴൊന്നും പറയുന്നില്ല. മോഹൻലാൽ സേവാഭാരതിയുമായി ചേർന്നാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. അത് അഭിമാനമായി കരുതുന്നു. എന്നാൽ മോഹൻലാൽ ഇങ്ങോട്ടോ ഞങ്ങൾ അങ്ങോട്ടോ സമീപിച്ചട്ടില്ല.
പുതിയ ഭാരവാഹികളെ ദേശീയ നേതൃത്വവുമായി ചേർന്ന് ആലോചിച്ച് ഉടൻ പ്രഖ്യാപിക്കും.  
>

Trending Now