തച്ചങ്കരി അധികം കളിക്കേണ്ട; ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍

webtech_news18
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.തച്ചങ്കരി അധികം കളിക്കേണ്ട. എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു.


എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹംപലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സിയില്‍ എത്തിയത്. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണം. തച്ചങ്കരിയുടെ പലനടപടികളും കമ്മീഷന്‍ കൈപ്പറ്റാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.

അധികം കളിക്കേണ്ട. കെ.എസ്.ആര്‍.ടി.സി സ്വകാര്യസ്വത്താണെന്നാണ് തച്ചങ്കരിയുടെ ധാരണ. ഇടതു നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എം.ഡിയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എം.ഡിയുടെ പേര് പറയുന്നത് പോലും നാണക്കേടെന്ന മുഖവുരയോടെയായിരുന്നു പന്ന്യന്റെ വിമര്‍ശനം.നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും തച്ചങ്കരിയെ രൂക്ഷമായി വമിര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്നു തച്ചങ്കരി ജനിച്ചിട്ടില്ല. സ്ഥാനം മടുത്ത് തച്ചങ്കരി സ്വയം ഇറങ്ങിപ്പോകണമെന്നുമായിരുന്നു ആനത്തലവട്ടത്തിന്റെ വിമര്‍ശനം. 
>

Trending Now