വനിതാ കമ്മീഷൻ മൂക്ക് ചെത്തുമോയെന്ന് പിസി ജോർജ്

webtech_news18 , News18 India
കോട്ടയം: കന്യാസ്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി പി സി ജോ‍ർജ്. കോട്ടയത്ത് ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് വിവാദപ്രസ്താവനകൾ ആവർത്തിച്ചത്. ബിഷപ്പിനെ അനുകൂലിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടണമെന്നും തെളിയിക്കപ്പെടുന്നതു വരെ കുറ്റക്കാരനല്ല. അത് ഭരണഘടനയിൽ എഴുതപ്പെട്ടിരിക്കുന്നതാണ്. താനൊരു നിയമസഭാ സാമാജികനായതിനാൽ ഭരണഘടനയ്ക്കെതിരെ പ്രവർത്തിക്കില്ലെന്നായിരുന്നു പിസിയുടെ മറുപടി.പിസിക്കെതിരെ കേസെടുത്തേക്കും; ദൃശ്യങ്ങൾ പരിശോധിക്കാൻ നിർദേശം നൽകി


കഴിഞ്ഞദിവസം കന്യാസ്ത്രീകൾക്ക് എതിരെ നടത്തിയ പരാമർശം വിവാദമായിട്ടും കന്യാസ്ത്രീകൾക്കെതിരെ രൂക്ഷപരാമർശമാണ് ഇന്നും പിസി ജോർജ് നടത്തിയത്. സ്ത്രീകളെ അപമാനിക്കരുതെന്ന് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അപഥസഞ്ചാരികളെ എങ്ങനെയാണ് അപമാനിക്കുകയെന്ന് ആയിരുന്നു മറുചോദ്യം. അപഥസഞ്ചാരി ആരാണെന്ന ചോദ്യത്തിന് അപഥസഞ്ചാരം നടത്തുന്നവൾ അപഥസഞ്ചാരി എന്നായിരുന്നു മറുപടി. താനൊരു സ്ത്രീയെയും അപമാനിച്ചിട്ടില്ല, അപമാനിക്കുകയുമില്ലെന്ന് പറഞ്ഞു.പി.സി ജോർജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം കോടതിയിലേക്ക്വേട്ടക്കാരനൊപ്പമാണല്ലോ താങ്കൾ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഇരയ്ക്കൊപ്പവും ശരിയോടാപ്പവുമാണെന്നായിരുന്നു മറുപടി.
ബിഷപ്പിനെ തനിക്ക് പരിചയമില്ല, ബിഷപ്പിനൊപ്പമുള്ള ആരും തന്നെ വന്നു കണ്ടിട്ടില്ല. തന്നെ ഡൽഹിയിൽ നിന്ന് ഒരാൾ ഫോണിൽ വിളിച്ചിരുന്നു, അയാളുടെ പേരു പോലും തനിക്കറിയത്തില്ലെന്നും പിസി ജോർജ് പറഞ്ഞു.പീഡനത്തിനിരയായ കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോർജ്ദേശീയ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടല്ലോയെന്ന് ചോദ്യത്തിന് ദേശീയ വനിതാ കമ്മീഷൻ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസി ജോർജിന്‍റെ മറുചോദ്യം. വനിതാ കമ്മീഷൻ തനിക്കെതിരെ കേസെടുത്താൽ താൻ നേരിട്ടു കൊള്ളാമെന്നും പി സി ജോർജ് പറഞ്ഞു. ബിഷപ്പ് കുറ്റക്കാരനാണെങ്കിൽ അയാളുടെ ഉടുപ്പൂരി ജയിലിൽ പിടിച്ചിടണമെന്നാണ് അഭിപ്രായമെന്നും എന്നാൽ കുറ്റം തെളിയിക്കപ്പെടണമെന്നും പി സി ജോർജ് പറഞ്ഞു.
>

Trending Now