'കന്യാസ്ത്രീക്കെതിരെ ആ വാക്ക് പറയരുതായിരുന്നു; അത് തെറ്റായി പോയി'

webtech_news18 , News18 India
കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമർശത്തിൽ  തെറ്റുതിരുത്തി പൂഞ്ഞാർ എം എൽ എ പിസി ജോർജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്ന് പിസി ജോർജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തിൽ ഒരു പരാമർശം നടത്തരുതായിരുന്നു. ന്യൂസ് 18നോട് ആയിരുന്നു പിസി ജോർജിന്‍റെ പ്രതികരണം.വേശ്യ പരാമര്‍ശം: റ്റി.എയും ഡി.എയും തന്നാല്‍ ഡല്‍ഹി പോകുന്നത് നോക്കാമെന്ന് പി.സി ജോര്‍ജ്


അതേസമയം താൻ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിൽ താൻ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമർശം തെറ്റായി പോയി. അതിൽ മാപ്പു പറയുകയാണ്. വേശ്യ എന്ന പദപ്രയോഗം നടത്താൻ പാടില്ലായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന ഞാൻ തിരിച്ചറിയുകയാണെന്നും പിസി പറഞ്ഞു. എന്നാൽ, ഈ പദപ്രയോഗം ഒഴിച്ച് താൻ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വനിതാ കമ്മീഷൻ മൂക്ക് ചെത്തുമോയെന്ന് പിസി ജോർജ്വേശ്യാപരാമര്‍ശം; പി.സിജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍അതേസമയം, ജലന്ധർ ബിഷപ്പിന്‍റെ കൈയിൽ നിന്ന് പണം വാങ്ങിയെന്ന കന്യാസ്ത്രിയുടെ പരാമർശത്തിനെതിരെയും പിസി രംഗത്തെത്തി. താൻ ഒരു സ്വാധീനത്തിലും വഴങ്ങിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ കൈയിൽ നിന്ന് പണം വാങ്ങിയാണ് താൻ സംസാരിച്ചതെന്ന് ആരോപണം ഉന്നയിച്ച കന്യാസ്ത്രിയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി.
>

Trending Now