പീഡനത്തിനിരയായ കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോർജ്

webtech_news18 , News18 India
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രിക്ക് എതിരെ പൂഞ്ഞാർ എം എൽ എ പിസി ജോർജ്. ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ നടത്തിയ ഉപവാസ സമരത്തിൽ കുറവലിങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത അതേ സമയത്താണ് കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോർജ് രംഗത്തെത്തിയത്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പിസി ജോർജ് നിലപാട് വ്യക്തമാക്കിയത്.13 തവണ പീഡിപ്പിക്കപ്പെട്ടെന്നാണ് കന്യാസ്ത്രി പറയുന്നത്. പന്ത്രണ്ട് പ്രാവശ്യം അവർക്ക് ഒരു ദു:ഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാൽസംഗമാകുന്നതെന്നും പിസി ജോർജ് ചോദിച്ചു. കന്യാസ്ത്രി എന്നു പറഞ്ഞാൽ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാൽ അവർ കന്യാസ്ത്രിയല്ലെന്നും പി സി ജോർജ് അവഹേളിക്കുന്നു.


ഇന്ന് കൊച്ചിയിൽ നടന്ന ഉപവാസ സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളെയും പി സി ജോർജ് അപമാനിച്ചു. കന്യാസ്ത്രീക്ക് വേണ്ടി സമരം ചെയ്യാനിറങ്ങിയ കന്യാസ്ത്രീകളെ സംശയിക്കണമെന്ന് പിസി ജോർജ് പറഞ്ഞു. അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രികൾ രംഗത്തിറങ്ങിയ അന്നു തന്നെ ബിഷപ്പിന് അനുകൂലമായ രീതിയിൽ നിലപാട് എടുത്തിരിക്കുകയാണ് പിസി ജോർജ്.നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നടിക്കെതിരെ ആയിരുന്നു പിസി ജോർജ് നിലപാട് എടുത്തത്.
>

Trending Now