പ്രളയം ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും : മുഖ്യമന്ത്രി

webtech_news18 , News18 India
പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതങ്ങള്‍ സമഗ്രമായി പഠിച്ച ശേഷം മാത്രമെ കേരളത്തിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബയോഡൈവേസിറ്റി മാനേജ്‌മെന്റ് കമ്മിറ്റികളെ ഇതിനായി നിയമിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ സൂക്ഷ്മമായ സര്‍വെ നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരെയാകും ചുമതലപ്പെടുത്തുക. ഈ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനപ്പെടുത്തിയാകും സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

>

Trending Now