പീഡനപരാതി :പികെ ശശിക്കെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ സിപിഎം

webtech_news18 , News18 India
പാലക്കാട് : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സിപിഎം. ശശിയില്‍ നിന്ന് അന്വേഷണക്കമ്മീഷന്‍ ഉടന്‍ മൊഴിയെടുക്കും. പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സിപിഎം തീരുമാനം.സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി


ഡിവൈഎഫ്‌ഐ വനിതാ നേതാവ് എംഎല്‍എക്കെതിരെ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ നടപടി ഉണ്ടാകാത്തതിലും പരാതി പൊലീസിന് കൈമാറാത്തതിലും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിതല അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'അതേസമയം പരാതി പൊലീസിന് കൈമാറണമെന്ന ആവശ്യം ശക്തമാക്കാനാണ് പ്രതിപക്ഷ ശ്രമം. പി കെ ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതിയും സമര്‍പ്പിച്ചിരുന്നു. എംഎല്‍എക്കെതിരെ വിവിധ സമരപരിപാടികള്‍ക്കും പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
>

Trending Now