പി.കെ ശശിയ്ക്കെതിരെ പൊലീസ് നടപടി വൈകും

webtech_news18
പാലക്കാട്: ഷൊർണൂർ എം എൽ എ പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് നടപടി വൈകും. കെ എസ് യു, യുവമോർച്ച നേതാക്കൾ നൽകിയ പരാതിയിൽ നിയമോപദേശം തേടിയതോടെയാണ് സംഭവത്തിൽ നടപടി വൈകുന്നത്. പ്രശ്നത്തിൽ പീഡനത്തിരയായ യുവതി പൊലീസിൽ പരാതി നൽകാത്തതും അന്വേഷണത്തിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് പൊലീസ്.പികെ ശശിക്കെതിരായ ആരോപണം: പരസ്യനിലപാടുകളിലെ പൊരുത്തക്കേടുകൾ


ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എംഅതേസമയം പ്രശ്നത്തിൽ പി കെ ശശിയ്ക്കെതിരെ പാർടി തല അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനാണ് സി പി എം തീരുമാനം. സംഭവത്തിൽ പ്രഥമദൃഷ്ട്യാ പി.കെ ശശി കുറ്റക്കാരനാണെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ശശിയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന നിർദേശം ഉൾപ്പെടുന്ന റിപ്പോർട്ടാകും കമ്മീഷൻ സംസ്ഥാന കമ്മിറ്റിയിൽ വെക്കുക. നടപടി ഉറപ്പായതോടെ ഒറ്റപ്പെട്ട പി കെ ശശിയെ പാർട്ടി പരിപാടികളിൽ നിന്നും മാറ്റി നിർത്തിയിരിയ്ക്കുകയാണ്.
>

Trending Now