എംഎൽഎയ്ക്ക് എതിരായ പീഡനകേസ്: അന്വേഷിക്കുന്നതിൽ പൊലീസിന് അവ്യക്തത

webtech_news18 , News18 India
പാലക്കാട്: ഷൊർണൂർ എം എൽ എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിൽ പൊലീസിൽ അവ്യക്തത. എം എൽ എയ്ക്ക് എതിരായ ആരോപണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു, യുവമോർച്ച നേതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതിൽ എന്തു നടപടിയെടുക്കണമെന്ന ആശങ്കയിലാണ് പൊലീസ്.'ശശി'യെ കുറിച്ച് അവരൊക്കെ എന്ത് പറഞ്ഞു?


ഡി ജി പി ക്ക് നൽകിയ പരാതി പ്രാഥമിക അന്വേഷണത്തിനായി പാലക്കാട് എസ് പിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന മലപ്പുറം എസ് പി ക്കാണ് ലഭിച്ചിട്ടുള്ളത്. സം‌ഭവത്തിൽ എം എൽ എ യുടെയും യുവതിയുടെയും മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ പ്രാഥമിക അന്വേഷണം പൂർത്തിയാവൂ.ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യനാണല്ലോ പല തെറ്റുകളും പറ്റുമെന്ന് ജോസഫൈന്‍അതിനാൽ കൃത്യമായ നിയമോപദേശം തേടിയതിന് ശേഷം അന്വേഷണം നടത്തുന്നതാവും ഉചിതമെന്നും പൊലീസ് കരുതുന്നു.അതേസമയം, പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴി എടുക്കും. ജനപ്രതിനിധിയുടെ ഭാഗത്തു നിന്നും ഉണ്ടായത് വലിയ കുറ്റമാണെന്നും,അന്വേഷണം ആരംഭിച്ചതായും രേഖാശർമ്മ പറഞ്ഞു.
>

Trending Now