പൊലീസ് സ്റ്റേഷൻ വാങ്ങാൻ താൽപര്യമുണ്ടോ?

webtech_news18
ആലപ്പുഴ: ഒരു പൊലീസ് സ്റ്റേഷൻ വാങ്ങണമെന്ന് ആഗ്രഹമുണ്ടോ? . ആലപ്പുഴയിൽ ഒരു പൊലീസ് സ്റ്റേഷൻ ലേലത്തിന് വച്ചിരിക്കുകയാണ്. കാലപ്പഴക്കത്താൽ തകർന്ന പഴയ പുളിങ്കുന്ന് പൊലീസ് സ്റ്റേഷനാണ് ലേലം ചെയ്യുന്നത്. ഈ മാസം 24ന് രാവിലെ 10നാണ് പൊലീസ് സ്റ്റേഷൻ ലേലം ചെയ്യുക.പൊലീസ് സ്റ്റേഷൻ വാങ്ങാൻ താൽപര്യമുള്ളവർ ലേലത്തിന് നേരിട്ട് ഹാജരാകണം. ലേലം തുടങ്ങുന്നതിന് മുമ്പ് 10,000 രൂപ കെട്ടിവയ്ക്കണം. ലേലത്തിൽ കെട്ടിടം വാങ്ങാൻ താൽപര്യമുള്ളവർ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ 22ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നൽകണം.


 
>

Trending Now