ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകണം; ജലന്ധർ ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയക്കും

webtech_news18
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വ്യാഴാഴ്ച അന്വേഷ സംഘം നോട്ടീസ് അയക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തിന്റെ യോഗം ബുധനാഴ്ച രാത്രി കൊച്ചിയിൽ ചേരും. ഏറ്റുമാനൂരിൽവച്ച് ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് തീരുമാനം.നടപടി എടുക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണം; യെച്ചൂരിക്ക് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കത്ത്

കന്യാസ്ത്രീയുടെ കത്ത് പുറത്ത്; 13 പ്രാവശ്യവും മിണ്ടാതിരുന്നത് ഭയം കൊണ്ട്


സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾജലന്ധർ ബിഷപ്പിന്‍റെ കൈയിൽ നിന്ന് പിസി ജോർജ് പണം വാങ്ങിയെന്ന് കന്യാസ്ത്രിയുടെ സഹോദരൻഇതിനിടെ, തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ന്യൂസ് 18നേട് വ്യക്തമാക്കി. തനിക്കെതിരെയല്ല സഭയ്‌ക്കെതിരെയാണ് ഗൂഢാലോചന. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയാണെന്നും ബിഷപ്പ് ആരോപിച്ചു.നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. പള്ളിയുമായി ഏറ്റുമുട്ടുന്ന ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം. തുടക്കം മുതല്‍ തന്നെ അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അന്വേഷണസംഘം ജലന്ധറില്‍ എത്തിയപ്പോഴും സഹകരിച്ചിരുന്നെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.
>

Trending Now