കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

webtech_news18 , News18 India
കൊച്ചി: പത്തനാപുരം മൗണ്ട് താബോർ ദേറ കോൺവെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ സിഇ സൂസമ്മയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. വയറ്റിൽ വെള്ളവും പാറ്റാഗുളികയുടെ അംശങ്ങളും കണ്ടെത്തി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ കഴിഞ്ഞ 12 വർഷമായി അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു സിസ്റ്റർ സിഇ സൂസമ്മ. കിണറിനു സമീപത്തുനിന്ന് രക്തം വീണപാടുകളും മുടിയും കണ്ടെത്തി.കന്യാസ്ത്രീയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് ബന്ധുക്കൾ


പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അപസ്മാരരോഗമുള്ള കന്യാസ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.കന്യാസ്ത്രീ കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽസംഭവത്തെക്കുറിച്ച് പുനലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺവെന്‍റിലെ കന്യാസ്ത്രീകളെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ഇവരോട് പുറത്ത് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ കോൺവെന്‍റിൽനിന്ന് പുറത്തുപോയവരോട് മടങ്ങിയെത്താനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
>

Trending Now