ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണം

webtech_news18 , News18 India
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ തെരുവിൽ. പീഡനക്കേസിൽ ജലന്ധർ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സഭാസംഘടനകളുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ സത്യഗ്രഹസമരം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഒന്നടങ്കമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പരാതിക്കാരിയായ കന്യാസ്ത്രിക്ക് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസ സമരം. സർക്കാരും സഭയും പീഡകൻ ബിഷപ്പിനൊപ്പമെന്ന് കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കന്യാസ്ത്രീകൾ സമരരംഗത്ത് വരണമെന്ന് കന്യാസ്ത്രികൾ ആഹ്വാനം ചെയ്യുന്നു.


അതേസമയം, നീതി കിട്ടുംവരെ സമരം നടത്തുമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച സഹോദരിക്ക് നീതി ലഭിക്കണം. ബിഷപ്പിന് കാശുള്ളതു കൊണ്ടാണോ അറസ്റ്റ് ചെയ്യാത്തതെന്നും കന്യാസ്ത്രീകൾ ചോദിച്ചു. ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് സമരം.
>

Trending Now