മോഹൻലാൽ മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല

webtech_news18 , News18 India
തിരുവനന്തപുരം: നടൻ മോഹൻലാൽ ബി ജെ പി സ്ഥാനാർഥിയാകുന്നു എന്ന വാർത്തകളോട് പ്രതികരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മോഹൻലാൽ മണ്ടത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ മീറ്റ ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണ്. കേരളസമൂഹത്തിൽ സ്വീകാര്യതയുള്ള നടനാണ്. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ കൈയിൽ നിന്ന് നിർബന്ധപൂർവം ശമ്പളം വാങ്ങിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നിർബന്ധമായും ശമ്പളം നൽകണമെന്ന രീതിയിലുള്ള അടിച്ചേൽപിക്കൽ നടപടി പാടില്ല. സർക്കാർ അതിനെ ഗൗരവമായി കാണണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.മന്ത്രിമാർ വിദേശത്ത് പോയി പണം പിരിക്കണമെന്ന് പറഞ്ഞത് തെറ്റാണ്. മന്ത്രിമാർ അവിടെ പോകുകയെന്ന് പറഞ്ഞാൽ അത് നിയമപ്രശ്നമാണ്. ഇതൊക്കെ ആലോചനയില്ലാതെ പറയുന്ന കാര്യങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു.പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ കലാപരിപാടികളും കായികമത്സരങ്ങളും ചെലവു ചുരുക്കി നടത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഒഴിവാക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
>

Trending Now